Breaking News

പലിശ നിരക്ക് ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ: പലിശ നിരക്ക് ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് . നിക്ഷേപങ്ങളുടേയും വായ്പയുടേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ബുധനാഴ്ച ബാങ്കിന്റെ നിക്ഷേപ നിരക്ക് (ക്യുസിബിഡിആര്‍) 75 ബേസിസ് പോയിന്റ് ഉയര്‍ത്തി 2.25 ശതമാനമാക്കുമെന്ന് പ്രഖ്യാപിച്ചു. ക്യുസിബി ബാങ്കിന്റെ വായ്പാ നിരക്ക് (ക്യുസിബിഎല്‍ആര്‍) 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3.25 ശതമാനമാക്കി ഉയര്ത്തി .
അതുപോലെ തന്നെ ക്യുസിബി (ക്യുസിബി റിപ്പോ നിരക്ക്) 75 ബേസിസ് പോയിന്റ് ഉയര്‍ത്തി 2.50% ആക്കാന്‍ തീരുമാനിച്ചതായും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനമെന്ന് ക്യുസിബി പ്രസ്താവനയില്‍ പറഞ്ഞു.