Archived Articles

ക്യുആര്‍ഐ ഗ്രൂപ്പ് എംഡി അബ്ദുള്ള തെരുവത്ത് 9 ജീവനക്കാര്‍ക്ക് ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ക്യുആര്‍ഐ ഗ്രൂപ്പ് എംഡി അബ്ദുള്ള തെരുവത്ത് 9 ജീവനക്കാര്‍ക്ക് ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ സമ്മാനിച്ചു.ഒറിക്‌സ് വില്ലേജ് ഹോട്ടലില്‍ നടന്ന എംപ്ലോയീസ് അപ്രീസിയേഷന്‍ ഡേയില്‍ വെച്ചാണ് ടിക്കറ്റുകള്‍ സമ്മാനിച്ചത്.


കമ്പനിയില്‍ പത്തുവര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനി മാനേജ്മെന്റ് പ്രത്യേകം ആദരിച്ചു.
ഐസിബിഎഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ജനറല്‍ സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു.
കമ്പനി ജീവനക്കാരുടെ ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് അപേക്ഷയും എം.ഡി.അബ്ദുല്ല തെരുവത്ത് ഐസിബിഎഫ് ഭാരവാഹികള്‍ക്ക് കൈമാറി.