Archived Articles

തംഹീദുല്‍ മര്‍അ സമ്മാനദാനവും പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: വിമന്‍ എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിമന്‍ ഇന്ത്യ ഖത്തര്‍ കഴിഞ്ഞ ആറു വര്‍ഷമായി ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളായ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ ഖത്തറിലെ സ്ത്രീകള്‍ക്ക് പകര്‍ന്നു നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ആണ് തംഹീദുല്‍ മര്‍അ.സ്ത്രീകള്‍ക്ക് തങ്ങളുടെ ദീനി അവബോധം നിലനിര്‍ത്താനും തുടര്‍ച്ചയായി മതപഠനം നല്കുന്നതുമായ ഒരു സ്മാര്‍ട്ട് എഡ്യൂക്കേഷന്‍ പദ്ധതിയില്‍ പത്ത് സെന്ററുകളിലായ് 200 ഓളം പഠിതാക്കള്‍ ഉണ്ട് .

2021-2022 വര്‍ഷ കാലയളവിലെ താംഹീദുല്‍ മര്‍അ പരീക്ഷ ജൂണ്‍ ആദ്യം വാരം ഓണ്‍ലൈന്‍ വഴി നടന്നു .

16 വ്യാഴാഴ്ച സി ഐ സി മന്‍സൂറ ഹാളിലാണ് സമ്മാനദാന ചടങ്ങും സംഗമവും അരങ്ങേറിയത്. വിമന്‍ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. താജ് ആലുവ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ ഏറെ ചൊദ്യം ചെയ്യപ്പെടുന്ന , അപരവത്കരിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് സ്ത്രീകള്‍ മതവിജ്ഞാനം കരസ്തമാക്കുന്നതിന്റെ പ്രാധാന്യം വളരെ വിലയേറിയതാണെന്നും ഭാവി തലമുറക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ മാതാക്കളായ സ്ത്രീകള്‍ക്കാണ് ഏറെ സാധിക്കുക എന്നും അദ്ദേഹം പറഞ്ഞു .

ജൂണ്‍ ആദ്യ വാരം നടന്ന പരീക്ഷകളില്‍ ഫായിസ അബ്ദുസലാം (ഒന്നാം സ്ഥാനം) ജസിമോള്‍ ഇബ്രാഹിം,ഷാഹിന ഷെഫീഖ് (രണ്ടാം സ്ഥാനം) സാഹിറ ബാനു(മൂന്നാം സ്ഥാനം) സമീറ ഹനീസ്,ഫെബിദ അബ്ദുല്‍ കരിം,സില്‍മിയ അസീസ് തുടങ്ങിയവര്‍ എക്‌സലന്‍സ് സ്ഥാനവും കരസ്ഥമാക്കി.

തംഹീദുല്‍ മര്‍അ അധ്യാപകരെയും ആദരിച്ച പരിപാടിയില്‍ വിമന്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അര്‍ഷദ് സ്വാഗതവും ജനറല്‍ സെക്രട്ടറി സറീന ബഷീര്‍ നന്ദിയും പറഞ്ഞു. വിമന്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സുനില ജബ്ബാര്‍ , ലുലു അഹ്സന , ബബീന എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!