Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലെ 800 മീറ്റര്‍ സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായതായി അഷ്ഗാല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലെ 800 മീറ്റര്‍ സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായതായി അഷ്ഗാല്‍ പ്രഖ്യാപിച്ചു.

ഗ്രേറ്റര്‍ ദോഹയിലെ വിവിധ മേഖലകളിലെ റോഡ് ഇംപ്രൂവ്മെന്റ് വര്‍ക്ക്‌സ് പ്രോജക്ടിന്റെ ഭാഗമായിരുന്നു ഇത്. 1.5 കിലോമീറ്റര്‍ കാല്‍നട പാതകള്‍, പുതിയ ലൈറ്റിംഗ് സംവിധാനങ്ങള്‍, 91 പാര്‍ക്കിംഗ് ബേകള്‍, ഉപരിതല ജലം, മഴവെള്ള ഡ്രെയിനേജ് ശൃംഖല (0.6 കി.മീ), പുതിയ മലിനജല ശൃംഖല (0.6 കി.മീ), ദിശാസൂചനകള്‍, റോഡ് അടയാളപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കിയത്.

സര്‍വീസ് റോഡ് ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുകയും വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യും.

Related Articles

Back to top button