Archived Articles

കൾച്ചറൽ ഫോറം വിഷു – ഈസ്റ്റർ – ഈദ് സുഹൃദ് സംഗമങ്ങൾ

ദോഹ: പരസ്പരം ആഘോഷങ്ങളിൽ പങ്ക് ചേരൽ കാലഘട്ടം തേടുന്ന സാമൂഹിക ദൗത്യമാണെന്ന് കൾച്ചറൽ ഫോറം ഖത്തർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാനവാസ് ഖാലിദ് അഭിപ്രായപ്പെട്ടു. ‘സൗഹൃദ പ്രവാസത്തിന് കരുത്താവുക’ എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം പാലക്കാട് ജില്ല സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശേഷ ദിവസങ്ങളും ആഘോഷങ്ങളും ഇതര മത വിഭാഗങ്ങൾക്ക് നേരെ കൈയേറ്റങ്ങളും അക്രമവും നടത്തുന്നതിനുള്ള സന്ദർഭമായി ചിലർ കാണുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൾച്ചറൽ ഫോറം പാലക്കാട് ജില്ലാ പ്രസിഡൻ്റ് റാഫിദ് പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു.

നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ഇൻകാസ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ മജീദ്, പാലക്കാട് നാട്ടരങ്ങ് പ്രസിഡൻ്റ് ഗോപിനാഥ് മേനോൻ, പട്ടാമ്പി കൂട്ടായ്മ പ്രസിഡൻ്റ് ഫൈസൽ പുളിക്കൽ, എ.എം.ജെ പ്രസിഡൻ്റ് അഡ്വ.ഷാജുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പാലക്കാട് ജില്ലക്കാരായ നിരവധി ഖത്തർ പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കൾച്ചറൽ ഫോറം ജില്ലാ വൈസ് പ്രസിഡൻ്റ് മുഫീദ അബ്ദുൽ അഹദ് സമാപനം നിർവ്വഹിച്ചു.

കൾച്ചറൽ ഫോറം മണലൂർ മണ്ഡലം വിഷു ഈസ്റ്റർ ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ഷാനവാസ് ഖാലിദ് രാജ്യത്തിന്റെ വൈവിധ്യങ്ങൾ നിലനിർത്തുവാനും ആപൽക്കരമായ പ്രവണതകൾ തടയാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നു ഉണർത്തി.
ഖത്തർ നാഷണൽ സ്പോർട്സ് ഡേയോടാനുബന്ധിച്ചു ഖത്തറിലെ 8 വേൾഡ് കപ്പ്‌ സ്റ്റേഡിയങ്ങളിലേക്കും ഒറ്റ ദിവസം സൈക്കിൾ റൈഡ് നടത്തിയ മണ്ഡലം എക്സിക്യൂട്ടീവ് അംഗം കൂടിയായ റബീഹിന് ആദരമായി മോമെന്റോ ഷാനവാസ് ഖാലിദ് നൽകി. തുടർന്ന് നടന്ന കലാ പരിപാടികളിൽ ഇർഫാൻ യാസീൻ ഷംസീർ, ഫിദ സഹ്‌റ ഹസീബ് ,അൻസിഫ് എന്നിവർ ഗാനമാലപിച്ചു. മണ്ഡലത്തിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളായ സന നസീം (ജില്ലാ വൈസ് പ്രസിഡന്റ്,സി.എഫ്) ജലാലുദ്ധീൻ (സെക്രട്ടറി, വാപ്സ), അബ്ദുൽ അസിസ് മഞ്ഞിയിൽ (പ്രസിഡന്റ്, ഉദയം), മുക്താർ എം.എം  (പ്രസിഡന്റ്‌ ബോദി ഗ്രാമീണ വേദി), ഷെഫീർ മൂസ (ജോയിന്റ് സെക്രട്ടറി ഖത്തർ റിലീഫ് കമ്മിറ്റി – വാടാനപ്പള്ളി), ഷിനാജ് (തൊയക്കാവ് കോടമുക്ക് സൗത്ത് മഹല്ല് സെക്രട്ടറി) എന്നിവർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റ് നദീം ആമുഖവും സെക്രട്ടറി നാജി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!