Archived Articles

ജൂണ്‍ 24 മുതല്‍ രണ്ട് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: ജൂണ്‍ 24 മുതല്‍ രണ്ട് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം. ജൂണ്‍ 24 വെള്ളിയാഴ്ച മുതല്‍ അല്‍ മീന ഇന്റര്‍സെക്ഷനില്‍ നിന്ന് ഷാര്‍ഗ് ഇന്റര്‍സെക്ഷനിലേക്കുള്ള വഴിയിലാണ് നിയന്ത്രണം. അശ്ഗാല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് രണ്ട് ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അല്‍ കോര്‍ണിഷ് സ്ട്രീറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് റോഡ് അടച്ചിടുന്നതെന്ന് അശ്ഗാല്‍ വ്യക്തമാക്കി.
ഷാര്‍ഗ് ഇന്റര്‍സെക്ഷന്‍, റാസ് ബു അബൗദ് സ്ട്രീറ്റ്, സി റിംഗ് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ അല്‍ മീന ഇന്റര്‍സെക്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് അലി ബിന്‍ ഉമര്‍ സ്ട്രീറ്റിലേക്ക് പോകണമെന്നും ട്രാഫിക് വഴിതിരിച്ചുവിടല്‍ അടയാളങ്ങള്‍ പാലിച്ച് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും അശ്ഗാല്‍ കൂട്ടിച്ചേര്‍ത്തു.