Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

രാവൊരു സുന്ദര കവിതയാവും, ഖത്തര്‍ പ്രവാസിയുടെ ഗാനത്തിന് മികച്ച പ്രതികരണം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ യുവ കവിയും മലയാളി സാംസ്‌കാരിക പ്രവര്‍ത്തകനുമായ തന്‍സീം കുറ്റ്യാടിയുടെ രചനയില്‍ റാസ-ബീഗം ടീമില്‍ നിന്ന് പുറത്തിറങ്ങിയ രാവൊരു സുന്ദര കവിതയാവും’ എന്നു തുടങ്ങുന്ന പുതിയ ഗാനോപഹാരത്തിന് ആസ്വാദകരില്‍ നിന്ന് മികച്ച പ്രതികരണം. ഗാനം റിലീസ് ചെയ്ത് ഒരാഴ്ചക്കകം അരലക്ഷത്തിലേറെ പേരാണ് യൂട്യൂബ് ചാനലില്‍ ആസ്വദിക്കാനെത്തിയത്. ഏറെ ആവേശകരമായ പ്രതികരണങ്ങളും വന്നുകൊണ്ടിരിക്കുന്നു.

റാസ റസാക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം മാക്ബത്ത് പബ്ലിക്കേഷന്‍സ്-കാലിക്കറ്റ്, ബാദുഷ ഗ്രൂപ്പ് എന്നിവരുടെ നിര്‍മ്മാണ പിന്തുണയോടെയാണ് പുറത്തിറങ്ങിയത്. സച്ചിന്‍ ബാലു, ജാവേദ് അസ്ലം, ഫയാസ്. എ. കെ എന്നിവരുടെ സാങ്കേതിക പിന്തുണയോടെ ഒരുക്കിയ ഗാനം റാസ-ബീഗം യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്.

ഗാനം ആസ്വദിക്കുവാന്‍ ഈ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കാം.

 

 

Related Articles

Back to top button