Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഈദ് അവധിക്കാലത്ത് സേവന വകുപ്പുകളുടെ പ്രവര്‍ത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: ഈദ് അവധിക്കാലത്ത് സേവന വകുപ്പുകളുടെ പ്രവര്‍ത്തന സമയം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ 14 വരെയുള്ള ഈദുല്‍ അദ്ഹ അവധിക്കാലത്ത് സുരക്ഷാ വകുപ്പുകളിലും ട്രാഫിക് അന്വേഷണ വിഭാഗങ്ങളിലും 24 മണിക്കൂറും ജോലി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, ഏകീകൃത സേവന വകുപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ അവധി ദിവസങ്ങളില്‍ രാവിലെ 8:00 മുതല്‍ 12:00 വരെയായിരിക്കും പ്രവൃത്തി സമയം. മെട്രാഷ് 2 സേവനങ്ങള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ട്രാഫിക് ഇടപാട് നടത്താം.

Related Articles

Back to top button