Breaking News

ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന , കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 863 കേസുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 863 കേസുകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈററിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. അതില്‍ 773 പേര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും 90 പേര്‍ യാത്രക്കാരില്‍ നിന്നുമാണ്. നിവലില്‍ രാജ്യത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 5,109 ആണ് എന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. വ്യക്തി തലത്തിലും സമൂഹതലത്തിലും അതീവ ജാഗ്രതവേണമെന്നാണ് സ്ഥിതിവിശേഷം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 690 രോഗികള്‍ കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചതോടെ നിലവില്‍ ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 4 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആകെ 107 കോവിഡ് -19 രോഗികളാണ് നിലവില്‍ ആശുപത്രിയിലുള്ളത്.