Breaking News

ഖത്തറില്‍ സ്‌കൂളുകള്‍ തുറന്നു, നിരത്തുകളില്‍ തിരക്കേറി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നു, നിരത്തുകളില്‍ തിരക്കേറി .കഴിഞ്ഞ ഒന്നരമാസത്തോളമായി സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ മിക്ക നിരത്തുകളും തിരക്കൊഴിഞ്ഞവയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നതോടെ മിക്ക നിരത്തുകളും വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടി.

ഇന്നലെ മുതല്‍ തന്നെ അവധി ചിലവഴിക്കുവാന്‍ നാട്ടിലേക്കും മറ്റും പോയിരുന്ന ധാരാളമാളുകള്‍ തിരിച്ചു വന്നതോടെ റോഡുകളിലും ഷോപ്പിംഗ് സെന്ററുകളിലുമൊക്കെ നല്ല തിരക്കായിരുന്നു. എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ വരുന്നതിന് മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചതിനാല്‍ ഫാര്‍മസികളിലും ക്‌ളിനിക്കുകളിലും നിരവധി പേരാണ് ആന്റിജന്‍ ഹോം ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുമായൊക്കെ എത്തിയത്.