Archived Articles

കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് യു എ ഇ യില്‍ ബിസിനസ് വ്യാപിപ്പിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ കെയര്‍ എന്‍ ക്യൂര്‍ അവരുടെ ടെക്‌നിക്കല്‍ ഡിവിഷന്‍ ഹൈഡ്രോ കെയറിന്റെ ഷോറൂം ഷാര്‍ജ കേറ്റര്‍ പില്ലര്‍ റോഡില്‍ ആരംഭിച്ചു. ഫില്‍റ്ററുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത് .

ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ പന്ത്രണ്ട് ഡിവിഷനുകളിലായി ബിസിനസ് ചെയ്യുന്ന കമ്പനി ഖത്തറിലും ഇന്ത്യയിലുമായി 65 റീടെയില്‍ ഫാര്‍മസിയും ഹോള്‍ സെയില്‍ ഡിവിഷനുമുള്ള ഗ്രൂപ്പ് ആണ്.ഖത്തറിലെ പ്രമുഖ ടെലികോം കമ്പനി അല്‍ഗാലിയ , ഫാര്‍മ,മെഡിക്കല്‍, എക്യുപ്‌മെന്റ് ഏജന്റ് ,കെയര്‍ എന്‍ ക്യുര്‍ ട്രേഡിംഗ് എന്നിവ പ്രമുഖ ഡിവിഷനുകളാണ്. അമേരിക്കന്‍ ബ്രാന്‍ഡ് ബ്രാഡ് ഫോര്‍ഡ് വൈറ്റ് വാട്ടര്‍ ഹീറ്റര്‍ യുഎഇ സോള്‍ ഡിസ്ട്രിബുട്ടര്‍ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന എസ്.എം.ഇ എന്ന കമ്പനി ഗ്രൂപ്പിന്റെ മറ്റൊരു ഡിവിഷനാണ്.

യു എ ഇ യി ല്‍ വിവിധ എമിരേറ്റുകളില്‍ ബിസിനസ് വ്യാപിപ്പിക്കാനാണ് പദ്ധതി എന്ന് കമ്പനി ചെയര്‍മാന്‍ ഇ പി അബ്ദുറഹ്മാനും ജനറല്‍ മാനേജര്‍ സലീം ബാബുവും പറഞ്ഞു.