Archived Articles

ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യ ഉത്സവുമായി ലുലു ഗ്രൂപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ.ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യ ഉത്സവുമായി ലുലു ഗ്രൂപ്പ് . ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യ ഉത്സവ്’ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ , ഖത്തര്‍ ചേമ്പര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള ധാന്യങ്ങള്‍ ഓര്‍ഗാനിക് ഭക്ഷണം, പച്ചക്കറികള്‍, പഴങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയാണ് ഇന്ത്യ ഉല്‍സവിന്റെ പ്രത്യേകത