Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കലാഞ്ജലി 2022 എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, റേഡിയോ മലയാളം 98.6 എഫ്. എം. എന്നിവയുമായി ചേര്‍ന്ന് മീഡിയപെന്‍ സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ കലാഞ്ജലി 2022 ല്‍ 229 പോയിന്റ് നേടി എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. ബിര്‍ള പബ്ലിക് സ്‌കൂളും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഭാവിയിലെ താരങ്ങളെ തിരിച്ചറിയുന്നതിനായി സംഘടിപ്പിച്ച കലാഞ്ജലി 2022ല്‍ ഖത്തറിലെ 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 980 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 3 ദിവസങ്ങളിലായി 3 സ്റ്റേജുകളില്‍ 66 ഇനങ്ങളിലാണ് മത്സരം നടന്നത്.
ഇ്ന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കലാഞ്ജലി 2022 ലെ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള റോളിംഗ് ട്രോഫി കൈമാറി. കലാഞ്ജലി പങ്കെടുത്ത എല്ലാവരെയും സ്‌കൂളുകളെയും അഭിനന്ദിച്ച അംബാസഡര്‍ കലാഞ്ജലിയുടെ ആശയത്തെയും ലക്ഷ്യത്തെയും പ്രത്യേകം പ്രശംസിച്ചു.

Related Articles

Back to top button