Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മലയാളി സമാജം കേരളോത്സവം 2022 സെപ്റ്റംബര്‍ 30 ന്

അമാനുല്ല വടക്കാങ്ങര

ദോഹ.മലയാളി സമാജം കേരളോത്സവം 2022 സെപ്റ്റംബര്‍ 30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോക കപ്പിന് സ്വാഗതമേകി മലയാളികളുടെ മെഗാ മാമാങ്കമാണ് മലയാളി സമാജമണിയിച്ചൊരുക്കുന്നത്.
പാറശാല മുതല്‍ കാസര്‍ഗോഡ് വരെ പരന്നു കിടക്കുന്ന കേരളത്തിന്റെ സംസ്‌കാരം വിളിചോതുന്ന ഒരു മെഗാ പരിപാടിയായിരിക്കുമിതെമന്ന് മലയാളി സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറിലെ എല്ലാ ജില്ലാ അസോസിയേഷനുകളെയും, ചെറുതും വലുതുമായ, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക അസോസിയേഷനുകളെയും, ഇന്ത്യന്‍ സ്‌കൂളുകളെയും ഉള്‍പെടുത്തി ആയിരത്തിലധികം കലാകാരന്മാരെ അണിനിരത്തി കൊണ്ടുളള പരിപാടി ലോക കപ്പിനുള്ള സമാജത്തിന്റെ ആദരമായിരിക്കും.

5000 മുതല്‍ 8000 വരെ ആളുകളെ പ്രതീക്ഷിക്കുന്ന സമാജം കേരളോത്സവം 2022 ഖത്തര്‍ ചരിത്രത്തിലാദ്യമായി 1001 കലാകാരന്മാരെ അണിനിരത്തി ഉള്ള ഒരു മെഗാ ഷോയോടുകൂടിയാണ് അവസാനിക്കുക.

അഞ്ഞൂറിലധികം കലാകാരന്മാരെ ഒരുമിച്ചു അണിനിര്‍ത്തി സമാജത്തിന്റെ മെഗാ നാടന്‍ നൃത്താവിഷ്‌കാരവും മെഗാ തിരുവാതിരയും , ഒപ്പനയും, മാര്‍ഗം കളിയും, നാടന്‍ പാട്ടും വ്യത്യസ്തമായ മറ്റനവധി പരിപാടികളും ഉണ്ടായിരിക്കും.

 

Related Articles

Back to top button