Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

പ്രൊഫഷണല്‍ സോക്കര്‍ ലീഗ് : പി.ബി.ജി എഫ് സി ജേതാക്കള്‍

റഷാദ് മുബാറക്

ദോഹ : ഖത്തറിലെ പ്രമുഖ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് പി.ആര്‍.ഒ കമ്പനികള്‍ക്കായി സംഘടിപ്പിച്ച പ്രൊഫഷണല്‍ സോക്കര്‍ ലീഗില്‍ പി.ബി.ജി എഫ്സി ജേതാക്കളായി. 16 ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഐഡിയല്‍ എഫ്.സിയെ 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.ബി.ജി എഫ്സി കന്നിക്കിരീടം സ്വന്തമാക്കിയത്.

ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംഘടിപ്പിച്ച വാശിയേറിയ മത്സരം സംഘാടക മികവും കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. ഖത്തറിലെ വിവിധ പി.ആര്‍.ഒ കമ്പനികളില്‍ നിന്നായി എച്ച്.എം.ടി എഫ്.സി, ക്യൂ മീറ്റ് എഫ്.സി, ഗോള്‍ഡന്‍ ബെസ്റ്റ്, തവക്കല്‍ എഫ്.സി, ഗോള്‍ഡന്‍ എഫ്.സി, ഫാസ് എഫ്.സി, ഐഡിയല്‍ എഫ്.സി, സ്മാര്‍ട്ട് എഫ്.സി, സിന്‍സിയര്‍ എഫ്.സി, മവാസിം എഫ്.സി, അല്‍ തായി എഫ്.സി, ടെക്‌മോ എഫ്.സി, ഡയബലൂസ് റോജോസ്, പി.ബി.ജി എഫ്സി, എഫ്.സി ഫാസ്റ്റ് സര്‍വ്വീസസ്, മന്‍ദൂബി എഫ്.സി എന്നീ ടീമുകളാണ് മാറ്റുരച്ചത്.

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൈദര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച സോക്കര്‍ ലീഗ് ഉദ്ഘാടനം കെയര്‍ ആന്റ് ക്യൂയര്‍ ഗ്രൂപ്പ് ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍ ഇ.പി അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് ജാഫര്‍ സാദിഖ്, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.

പ്രിന്റോണ്‍ സ്‌പോര്‍ണര്‍ ചെയ്ത വിന്നേഴ്‌സ് ട്രോഫിയും സഹ്‌റ ബ്യൂട്ടി സലൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത 2022 റിയാല്‍ ക്യാഷ് പ്രൈസും സഹ്‌റ ബ്യൂട്ടി സലൂണ്‍ മാനേജിംഗ് ഡയറക്ടര്‍ ബിജുമോന്‍ അക്ബര്‍ സമ്മാനിച്ചു. ടീ ടൈം സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സിനുള്ള പ്രൈസ് മണിയും ട്രോഫിയും പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍ സമ്മാനിച്ചു. പി.ബി.ജി എഫ്സിയിലെ സാദിഖ്് ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും സിന്‍സിയര്‍ എഫ്.സിയിലെ ഷാനവാസ് ടോപ് സ്‌കോററായും പി.ബി.ജി എഫ്സിയുടെ ഷിഹാസ് കമ്മലമുറിയില്‍ സൈനുദ്ധീന്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹസന്‍ അലി പഞ്ചവാനി, പി.എസ്.എല്‍ ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് നൈസാം, ഹനീഫ തച്ചറക്കല്‍, സിയാഹുറഹ്‌മാന്‍, മന്‍സൂര്‍ തച്ചറക്കല്‍, ശംസുദ്ധീന്‍ തച്ചറക്കല്‍, പി.എസ്.എല്‍, കോഡിനേറ്റര്‍മാരായ ഇസ്ഹാഖ്, അഹ്‌സന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button