Breaking News

ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന് ആഗോള കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന് ആഗോള കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍. ഇതോടെ മിഡില്‍ ഈസ്റ്റ്, നോര്‍ത്തേണ്‍ ആഫ്രിക്ക (മെന) മേഖലയിലെ കാര്‍ബണ്‍ ന്യൂട്രല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യ മ്യൂസിയമെന്ന ബഹുമതി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് സ്വന്തമാക്കി.

ഖത്തര്‍ നാഷണല്‍ ക്ലൈമറ്റ് ചേഞ്ച് ആക്ഷന്‍ പ്ലാന്‍ 2030 ന് അനുസൃതമായി കാര്‍ബണ്‍ ലഘൂകരണ ലക്ഷ്യങ്ങള്‍ നിറവേറ്റിക്കൊണ്ടാണ് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് ഈ ലോകോത്തര ബഹുമതി സ്വന്തമാക്കിയത്.