Breaking News

ഗ്രൂപ്പ് എഫില്‍ നിന്നും ക്രൊയേഷ്യയും മൊറോക്കോയും പ്രീക്വാര്‍ട്ടറിലേക്ക്

 

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്നും ക്രൊയേഷ്യയും മൊറോക്കോയും പ്രീക്വാര്‍ട്ടറിലേക്ക് . ഇന്ന് വൈകുന്നേരം 6 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

അഹ് മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ബെല്‍ജിയത്തെ സമനിലയില്‍ തളച്ച് ഗ്രൂപ്പ് റണ്ണേര്‍സ് അപ്പായി ക്രൊയേഷ്യ രണ്ടാം റൗണ്ടിലേക്ക് കടന്നു.