Breaking News

ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറില്‍ . തന്റെ ആയിരാമത്തെ മല്‍സരത്തില്‍ ടീമിന് വിജയം സമ്മാനിച്ച് ലയണല്‍ മെസ്സി ആരാധകരുടെ കയ്യടി വാങ്ങി.

കളിയുടെ മുപ്പത്തഞ്ചാം മിനിറ്റില്‍ ലയണല്‍ മെസി ഓസ്‌ട്രേലിയയുടെ വല കുലുക്കിയതോടെ കളിക്ക് ആവേശം കൂടി. അമ്പത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും ഓസ്‌ട്രേലിയയുടെ വല കുലുക്കിയതോടെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു കളിയില്‍ കണ്ടത്.

എന്നാല്‍ എഴുപത്തിയേഴാം മിനിറ്റില്‍ എല്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോള്‍ കളിയുടെ പിരി മുറുക്കം കൂട്ടി. ആരാധകരെ ആവേശത്തിലാക്കി മെസ്സിയും സംഘവും നിറഞ്ഞുനിന്ന മല്‍സരമാണ് ഇന്നലെ നടന്നത്.