Breaking News

ദീര്‍ഘ കാല ഖത്തര്‍ പ്രവാസിയും കാസര്‍കോട് ജില്ലാ കെ.എം.സി.സി. നേതാവുമായ മൊയ്തില്‍ ആദൂര്‍ നിര്യാതനായി

 

ദോഹ: 33 വര്‍ഷം ഖത്തറില്‍ പ്രവാസിയായിരുന്ന കാസര്‍കോട് ചെങ്കള നാലം മെയില്‍, റഹ്‌മ്മത്ത് നഗര്‍ സ്വദേശി മൊയ്തീന്‍ ആദൂര്‍ (ബീരാന്‍ മൊയ്തീന്‍, വയസ്സ് 55) നാട്ടില്‍ മരണപ്പെട്ടു. കെ.എം.സി.സി. കാസര്‍കോട് മണ്ഡലം മുന്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജില്ലാ കെ.എം.സി.സി. മുന്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട് .

കാസര്‍കോട് മുസ് ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, കാസര്‍കോടന്‍ കൂട്ടായ്മ യുടെ (ക്യൂട്ടിക്ക്) എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും സജീവമായിരുന്നു.

അല്‍ അന്‍ദുലുസ് ഇന്‍ന്റര്‍നാഷനില്‍ ബ്രാന്‍ഞ്ച് മാനേജറായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഭാര്യ: സെഫിയ, മക്കള്‍: മുഹമ്മദ് റെഷിദ്, റാഷിദ് ബിന്‍ ബീരാന്‍ മെയ്തീന്‍, ഫാത്തിമ്മ റെജില, റംശീന്‍.