Breaking News
കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ 4 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണം
അമാനുല്ല വടക്കാങ്ങര
ദോഹ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പറ്റിംഗ് നടക്കുന്നതിനാല്‍ രാവിലെ 6 മണി മുതല്‍ 9 മണി വരെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ ചെക്കിന് സുഗമമാക്കുന്നതിന് 4 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ആവശ്യപ്പെട്ടു.