Breaking News

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇഫ്താര്‍ ടെന്റുകള്‍ സജീവമായി


അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ റമദാന്‍ ടെന്റുകള്‍ സജീവമായത് ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി. നിരവധി തൊഴിലാളികള്‍ക്ക് കൂട്ടായി നോമ്പ് തുറക്കാനും നോമ്പിന്റെ സന്തോഷം പങ്കുവെക്കാനുമൊക്കെ ഏറെ സഹായകമാണ് ഇഫ്താര്‍ ടെന്റുകള്‍
ഔഖാഫ് മന്ത്രാലയം നിത്യവും പതിനായിരത്തോളം പേര്‍ക്കുള്ള ഇഫ്താര്‍ ടെന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ചാരിറ്റി സംഘങ്ങളും വ്യക്തികളും നടത്തുന്ന ഇഫ്താര്‍ ടെന്റുകളും ഖത്തറിന്റെ പല ഭാഗത്തും സജീവമാണ് .