Breaking News

എം ലിജുവിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തുമാമ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന വിഷു-ഈസ്റ്റര്‍-റമദാന്‍ ആഘോഷമായ ‘സ്‌നേഹവിരുന്ന് 2023’ല്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ എഐസിസി അംഗം ലിജുവിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി-ഇന്‍കാസ് നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
വൈക്കം സത്യാഗ്രഹം ശതാബ്ധിയാഘോഷത്തിന്റെ മുഖ്യസംഘാടകരിലൊരാളായ എം ലിജുവിന്റെ സാന്നിധ്യം ചടങ്ങിനും ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കും വളരെയേറെ ആനന്ദവും ഊര്‍ജ്ജവും നല്‍കുമെന്ന് ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല എം ലിജുവിനെ സ്വീകരിച്ചുക്കൊണ്ടു പറഞ്ഞു. ഖത്തറിന്റെ മണ്ണില്‍ വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്‌നേഹവിരുന്നില്‍ എല്ലാവരെയും നേരില്‍ കാണാനായി കാത്തിരിക്കുകയാണെന്നും എം ലിജു പറഞ്ഞു.