Breaking News

പേവൈസിന് ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ്


അമാനുല്ല വടക്കാങ്ങര

ദോഹ: സാമ്പത്തിക സാങ്കേതിക മേഖല (ഫിന്‍ടെക്) വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പേവൈസിന് (ഡിബ്‌സി) അനുവദിച്ചു.

ഇതോടെ ഫിന്‍ടെക് മേഖലയില്‍ ക്യുസിബിയുടെ മേല്‍നോട്ടത്തിലുള്ള കമ്പനികളുടെ എണ്ണം ഒമ്പത് കമ്പനികളില്‍ എത്തിയതായി ക്യുസിബി ട്വീറ്റില്‍ അറിയിച്ചു.