Breaking News

സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന നിരവധി സേവനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ത്തലാക്കുന്നു


അമാനുല്ല വടക്കാങ്ങര

ദോഹ: ബിസിനസുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന നിരവധി സേവനങ്ങള്‍ ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) അറിയിച്ചു.
ബിസിനസിന്റെ പുതിയ ശാഖ ചേര്‍ക്കല്‍, സ്ഥാപനത്തിന്റെ പേര് മാറ്റല്‍, ആക്റ്റിവിറ്റി പരിഷ്‌ക്കരണത്തോടെ വ്യാപാര നാമം മാറ്റല്‍, വ്യക്തിഗത ഡാറ്റ പരിഷ്‌ക്കരിക്കല്‍, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പരിഷ്‌ക്കരിക്കല്‍, ലൊക്കേഷന്‍ മാറ്റല്‍, ഉത്തരവാദിത്തമുള്ള മാനേജരെ മാറ്റല്‍, വാണിജ്യ ലൈസന്‍സ് പുതുക്കല്‍ എന്നീ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്.

ഉപഭോക്താക്കള്‍ ഈ സേവനങ്ങള്‍ക്ക് ഏകജാലക പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗവണ്‍മെന്റിന്റെ ‘ഡിജിറ്റല്‍ പരിവര്‍ത്തന’ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 16001 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!