Breaking News

സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലെ ലൈറ്റ് സിഗ്‌നലുകള്‍ നാളെ 8 മണിക്കൂര്‍ അടച്ചിടും

ദോഹ. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലെ ലൈറ്റ് സിഗ്‌നലുകള്‍ 8 മണിക്കൂര്‍ അടച്ചിടുമെന്ന് അഷ്ഗാല്‍ പ്രഖ്യാപിച്ചു. അബു ഹമൂറിലേക്കും പുറത്തേക്കും ഉള്ള ഗതാഗതം വെള്ളിയാഴ്ച, സെപ്റ്റംബര്‍ 1 ന് പുലര്‍ച്ചെ 2 മുതല്‍ 10 വരെയാണ് അടക്കുക. ഇന്‍ഡസ്ട്രിയല്‍ റോഡിലേക്കും കവലയിലെ വലത് തിരിവുകളിലേക്കുമുള്ള ഗതാഗതം പതിവ് പോലെ നടക്കും. അടച്ചിടല്‍ സമയത്ത്, റോഡ് ഉപയോക്താക്കള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷന് സമീപമുള്ള കവലകള്‍ ഉപയോഗിക്കാം.