Local News

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് സ്വീകരണം നല്‍കി

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ ചൂലൂര്‍ സി. എച്ച്. സെന്റര്‍ പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് സി. എച്ച്. സെന്റര്‍ ചൂലൂര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മറ്റി സ്വീകരണം നല്‍കി.
മുജീബ് ഒ.കെ കുന്ദമംഗലം സ്വാഗതം പറഞ്ഞ യോഗത്തില്‍ മുഹമ്മദലി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
സിദ്ധീഖ് വാഴക്കാട്, മന്‍സൂറലി ചാത്തനാടത്ത്,അബ്ബാസ് മുക്കം,സാദിഖലി കൊന്നാലത്ത്, അഹമ്മദ് മൂസ എന്നിവര്‍ പങ്കെടുത്തു.ട്രഷറര്‍ ഉമ്മര്‍ കളന്‍തോട് നന്ദി പറഞ്ഞു.