Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി നിര്യാതനായി
ദോഹ. ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി നിര്യാതനായി . മലപ്പുറം പൊന്മുണ്ടം പഞ്ചായത്ത് വൈലത്തൂരില്‍ (കരിങ്കപ്പാറ റോഡ് ) താമസിക്കുന്ന അബ്ദുല്‍ അസീസ് പുതുക്കലേങ്ങല്‍ ( 59 വയസ്സ് ) ആണ് ഇന്നലെ ഖത്തറിലെ അല്‍-വക്രയില്‍ വെച്ച് ഹൃദയ സ്തംഭനം മൂലം നിര്യാതനായത്. സുലൈഖയാണ് ഭാര്യ . ഷാനിബ ,ഷാബിദ് , മുഹമ്മദ് അന്‍ഷാദ് എന്നിങ്ങനെ 3 മക്കളുണ്ട് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .