Breaking News

120 റിയാലിന് ഒരു മാസം അണ്‍ ലിമിറ്റഡ് യാത്രകള്‍ ഓഫര്‍ ചെയ്യുന്ന പുതിയ പാസ് ലോഞ്ച് ചെയ്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും

ദോഹ: 120 റിയാലിന് ഒരു മാസം അണ്‍ ലിമിറ്റഡ് യാത്രകള്‍ ഓഫര്‍ ചെയ്യുന്ന പുതിയ പാസ് ലോഞ്ച് ചെയ്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും.

‘നിങ്ങളുടെ 30 ദിവസത്തെ മെട്രോപാസ് 120 റിയാലിന് ഞങ്ങളുടെ ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് വാങ്ങൂ, ദോഹ മെട്രോയിലും ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കിലും പരിധിയില്ലാത്ത റൈഡുകള്‍ ആസ്വദിക്കൂ എന്ന് ഖത്തര്‍ റെയിലിന്റെ അറിയിപ്പില്‍ പറയുന്നു.

പാസിന്റെ 30 ദിവസത്തെ സാധുത, വാങ്ങുന്ന തീയതിക്ക് പകരം ഗേറ്റിലെ പ്രാരംഭ ടാപ്പില്‍ നിന്നാണ് ആരംഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.