Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ധിഷണ പ്രവര്‍ത്തനം ഉല്‍ഘാടനം ചെയ്തു

ദോഹ: കെ.എം.സി.സി ഖത്തറിന്റെ ഉപസമിതിയായ ധിഷണയുടെ പ്രവര്‍ത്തനോദ്ഘാടനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുല്‍ സമദ് നിര്‍വ്വഹിച്ചു.ധിഷണ ചെയര്‍മാന്‍ ഇ.എ. നാസര്‍ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷന്‍ റഹീം പാക്കഞ്ഞി ധിഷണ കൈപ്പുസ്തകം പ്രകാശനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, യൂത്ത് ലീഗ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ അഡ്വ: ഷിബു മീരാന്‍, കെ.എം.സി.സി ഉപദേശക സമിതി ആക്ടിംഗ് ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, വൈസ് ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി എന്നിവര്‍ സംസാരിച്ചു.

എഴുത്തുകാരനും കോഴ്‌സ് ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗര്‍ ക്ലാസ്സ് നയിച്ചു.

ധിഷണ കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ ഹുദവി ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വീനര്‍ മുസമ്മില്‍ വാകര സ്വാഗതവും
അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ ചല്ലിയില്‍ നന്ദിയും പറഞ്ഞു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠന, ഗവേഷണ കോഴ്‌സില്‍ 100 പേര്‍ക്ക് രാഷ്ട്രയാവബോധം നല്‍കുന്ന പദ്ധതിയാണ് ധിഷണ. വിപുലമായ കോണ്‍വൊക്കേഷനോടെയാണ് കോഴ്‌സ് പൂര്‍ത്തിയാവുകയെന്ന് ധിഷണ ഭാരവാഹികള്‍ പറഞ്ഞു.

സാരഥികളായ സത്താര്‍ അഹമ്മദ്, ഇജാസ് പുനത്തില്‍, സലീം ഏലായി, റഫീഖ് മങ്ങാട്, പി.പി. ഫഹദ്, പി.സി. അലി, ഷുഹൈബ് കോട്ടക്കല്‍, ജാബിര്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button