Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലെഗോ ഷോയുടെ ആദ്യ പതിപ്പ് ഏപ്രില്‍ 10 മുതല്‍ 25 വരെ ഖത്തറില്‍

ദോഹ: ലെഗോ ഷോയുടെ ആദ്യ പതിപ്പ് ഏപ്രില്‍ 10 മുതല്‍ 25 വരെ ഖത്തറില്‍ നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 10 മുതല്‍ 25 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ദശലക്ഷക്കണക്കിന് ലെഗോ ഇഷ്ടികകള്‍ ആകര്‍ഷകമായ മോഡലുകളും ദൃശ്യങ്ങളും അവതരിപ്പിക്കുന്ന പ്രീമിയര്‍ ലെഗോ ഷോസ് നടക്കുക.

ദോഹയില്‍ ആദ്യമായി നടക്കുന്ന ഷോയില്‍ നിഞ്ചഗോ , സിറ്റി, ഡ്യൂപ്ളോ തുടങ്ങിയ തീമുകളാണ് പ്രദര്‍ശിപ്പിക്കുക.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 11 മണി വരെ പ്രദര്‍ശനം കാണാം. എന്‍ട്രി ടിക്കറ്റിന് 125 ഖത്തര്‍ റിയാലാണ് ചാര്‍ജ്. 5 പേര്‍ക്കുള്ള ഫാമിലി പാസിന് 500 റിയാല്‍ വില വരും. വിഐപി ആക്സസ് ടിക്കറ്റിന് 350 റിയാല്‍ വരും. ടിക്കറ്റുകള്‍ ലെഗോ ഷോ വെബ്‌സൈറ്റില്‍ (https://www.legoshows.com/qatar) വാങ്ങാം.

Related Articles

Back to top button