Local News

അല്‍ സിദ്‌റ ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍സ് ഗ്രാന്‍ഡ് ഓപ്പണിംഗ് ഇന്ന്

ദോഹ: ഖത്തറില്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഹോള്‍സയില്‍സ് ആന്‍ഡ് റീറ്റൈല്‍സ്‌ന് പേരുകേട്ട അല്‍ സിദ്‌റ ട്രെഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ അഞ്ചാമത്തെ ഷോപ്പ് അല്‍ വകറയില്‍ ഇന്ന് വൈകിട്ട് നാലു മണിക്ക് തുറന്ന് പ്രവര്‍ത്തമാനരംഭിക്കും.
അല്‍ സിദ്‌റ ട്രെഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ വി അബ്ദുള്ള ഉത്ഘാടനം നിര്‍വഹിക്കും.
ഖത്തറില്‍ ഗുണമേന്‍മ്മയുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നാലു പതിറ്റാണ്ടിലേറെയുള്ള പാരമ്പര്യമാണ് അല്‍ സിദ്‌റക്കുള്ളത്. ഖത്തറിലെ ഹോള്‍സയില്‍സ് മാര്‍ക്കറ്റിലായിരുന്നു തുടക്കം. പിന്നീട് ഖത്തറിന്റെ പല ഭാഗങ്ങളിലായി പടര്‍ന്നു പന്തലിച്ചു. ഇന്ന് അഞ്ചാമത്തെ ശാഖയാണ് വക്‌റയില്‍ ആരംഭിക്കുന്നത്. ക്യു ടെല്‍ സിഗ്‌നല്‍ കഴിഞ്ഞുള്ള രണ്ടാമത്തെ സിഗ്നലിനടുത്താണ് അല്‍ സിദ്രയുടെ പുതിയ ഷോപ്പ് തുറന്ന് പ്രവര്‍ത്തനാമരംഭിക്കുന്നത്.