Local News

എക്‌സലന്‍സ് ഇന്‍സ്റ്റലേഷന്‍ സ്‌പെഷ്യലിസ്റ്റ് ജെസിക സാജന് സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു

ദോഹ. പ്രശസ്ത സൈക്കോ തെറാപിസ്റ്റും എക്‌സലന്‍സ് ഇന്‍സ്റ്റലേഷന്‍ സ്‌പെഷ്യലിസ്റ്റുമായ ജെസിക സാജന് സക്‌സസ് മെയിഡ് ഈസി സമ്മാനിച്ചു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറാണ് പുസ്തകം സമ്മാനിച്ചത്. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമാണ് സക്‌സസ് മെയിഡ് ഈസി.

ന്യൂറോജെറ്റിക്സ് ആന്‍ഡ് റെനെര്‍ജെറ്റിക്സിന്റെ സഹസ്ഥാപകയാണ് ജെസീക്ക സാജന്‍. മാനേജ്മെന്റ് പഠനത്തില്‍ എംബിഎക്കാരിയായ അവര്‍ അവിശ്വസനീയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് ന്യൂറോ സയന്‍സ് പ്രയോജനപ്പെടുത്തുന്നതില്‍ അഭിനിവേശമുള്ള ഒരു സൈക്കോതെറാപ്പിസ്റ്റാണ്.
ലോകമെമ്പാടുമുള്ള 100,000 ജീവിതങ്ങളുടെ വൈകാരിക ആരോഗ്യം, ആരോഗ്യം, ചൈതന്യം, സമ്പന്നമായ ബന്ധങ്ങള്‍, ജീവിതത്തിന്റെ എല്ലാ തുറകളിലും മാനുഷിക മികവ് എന്നിവയില്‍ സഹായിക്കുവാന്‍ ജെസികയുടെ സ്ഥാപത്തിന് സാധിച്ചിട്ടുണ്ട്.