Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാസര്‍കോട് ഖത്തര്‍ മുസ് ലിം ജമാഅത്ത് ‘ഒരു കാസര്‍കോടന്‍ നോമ്പ് തുറ’ സംഘടിപ്പിച്ചു

ദോഹ: കഴിഞ്ഞ നാല്‍പ്പത്തിഏഴ് വര്‍ഷമായി ഖത്തറില്‍ ജീവ കാരുണ്യ സേവന മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാസര്‍കോട് ഖത്തര്‍ മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ വിപുലമായി സംഘടിപ്പിച്ചു. എല്ലാവര്‍ഷ റമാദനിലും നടത്തി വരുന്ന ‘ഒരു കാസര്‍കോടന്‍ നോമ്പ് തുറ’ ഇപ്രാവശ്യം കുടുംബഅംഗങ്ങളും സുഹൃത്തുകളും വന്ന് ചേര്‍ന്നതോടെ നാട്ടുകാര്‍ക്കിടയിലെ സൗഹൃദങ്ങള്‍ പുതുക്കാനുള്ള വേദിയായി വീണ്ടും മാറി. തുമാമയിലെ പേള്‍ ഇന്റര്‍നാഷനല്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച നോമ്പ് തുറയില്‍ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി. ഡോ: ബഹബുദ്ദീന്‍ ഹുദവി റമദാന്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് ലുക്ക്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. മാലിക്ക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് ബഷീര്‍ വോളിബോള്‍, മുഹമ്മദ് കുഞ്ഞി , കാസര്‍കോട് ഗവഃ കോളേജ് മുന്‍ പ്രൊഫസര്‍ ഡോ: അബ്ദുല്‍ നാസര്‍, അഷറഫലി ചെരങ്കൈ, സത്താര്‍ മദീന, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഷെമീര്‍ ഉടുംബുതല, സിദ്ദീഖ് മണിയം പാറ, നാസര്‍ കൈതകാട്, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഹാരിസ് പി.എസ്., അലി ചേരുര്‍, ഷഫീഖ് ചെങ്കളം, ഫൈസല്‍ ഫില്ലി, ഹാരിസ് ഏരിയാല്‍, ശാക്കിര്‍ കാപ്പി, ജാഫര്‍ കലങ്കാടി, നൗഷാദ് പൈക്ക, സാബിത് തുരുത്തി , ബഷീര്‍ ചെര്‍ക്കള, സെലീം പള്ളം, ഷെഹ്‌സാദ് ചെങ്കള, ജാഫര്‍ പള്ളം, ഫൈസല്‍ മൊയ്തീന്‍, ഷഹീന്‍ എം.പി., ഹാരിസ് മദീന, ഷകീബ് എം.പി, ഉസ്മാന്‍, അഷ്റഫ് കൊളുത്തുങ്കര, ഷംനാസ്, റഷീദ് ഹസ്സന്‍, അഷറഫ് ഇറാനി, നൂഹ്‌മാന്‍ തളങ്കര, റിസ്വാന്‍ പള്ളം, മുഹമ്മദ് കുഞ്ഞി, ഖലില്‍ ബേര്‍ക്ക, സുബൈര്‍ ബനാറസ്, മുനവറലി പൂരണം, മഹ്ഫൂസ് യുസഫ്, അര്‍ഷാദ് ആദം, ഷക്കീര്‍ തായല്‍, അഷറഫ് കുന്നില്‍, ഷബിര്‍ അബ്ബാസ്, നൂറുദ്ധിന്‍ ചെര്‍ക്കള, മഹമ്മൂദ് മാറ, ജാസിം മാസ്‌കം, നിസാം, ഖലീല്‍, മുഹമ്മദ് നെക്കരാജെ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതവും ട്രഷറര്‍ ബഷീര്‍ സ്രാങ്ക് നന്ദിയും പറഞ്ഞു.

Related Articles

Back to top button