Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇഫ്താര്‍ മീറ്റും സൗഹൃദ സംഗമവും ശ്രദ്ധേയമായി

ദോഹ. ഖത്തര്‍ കെഎംസിസി ചങ്ങാരോത്ത് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും ശ്രദ്ധേയമായി.

ബിന്‍മഹ്‌മൂദ് എംആര്‍ ഗ്രില്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വിവിധ ശാഖകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ മുന്നൂറോളം ആളുകള്‍ പങ്കെടുത്തു.

മുസ് ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറും, മഹാ രാഷ്ട്ര മുസ്ലിം ലീഗ് ട്രഷററുമായ സിഎച്ച് ഇബ്രാഹിം കുട്ടി ,
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയും , മുഖ്യ അഥിതികളായി പങ്കെടുത്ത സംഗമം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ : അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.

കെഎംസിസി സ്റ്റേറ്റ് ദ അവ വിംഗ് ( ട്രൂ പാത്ത് ) കണ്‍വീനര്‍ ബഹവുദ്ധീന്‍ ഹുദവി റമദാന്‍ സന്ദേശം നല്‍കുകയും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു

ഉന്നത വിജയം നേടുന്നവര്‍ക്ക് കോത്തംബ്ര കുഞ്ഞമ്മദ് ഹാജി മെമ്മോറിയല്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുകയും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇ ഒ ഇബ്രാഹിം കുട്ടി സാഹിബ് നിര്‍വഹിക്കുകയും ചെയ്തു.

പ്രവാസി സഹോദരങ്ങള്‍ക്കിടയില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്വര്‍ണ്ണ സാമ്പാദ്യ പദ്ധതി തുടങ്ങാന്‍ തീരുമാനിക്കുകയും ഈ പദ്ധതിയുടെ ഔദ്യോഗികമായ പ്രഖ്യാപനം മണ്ഡലം കെഎംസിസി യുടെ പ്രസിഡന്റ് മുഹമ്മദ് ചാവട്ട് നിര്‍വഹിക്കുകയും ചെയ്തു .

കഴിഞ്ഞ രണ്ട് ടേമുകളിലായി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ , മിന്നും പ്രകടനം കാഴ്ച്ച വെച്ച ചങ്ങരോത്ത് പഞ്ചായത്ത് ടീമിന്റെ മാനേജര്‍ക്കുള്ള ഉപഹാരം നവാസ് പച്ചിലക്കാട്ടിന് ഡോ : അബ്ദുസമദ് ് കൈമാറി.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പഞ്ചായത്തിലെ അംഗങ്ങളെ സ്‌നേഹ സുരക്ഷ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനും , സീറോ ബാലന്‍സില്‍ എത്തിക്കാനും മുഴുനീളെ പ്രവര്‍ത്തനം കാഴ്ചവെച്ച സുഐദ് കെ.പി യെ യോഗത്തില്‍ ആദരിച്ചു.

സിഎച്ച് സെന്ററിനുള്ള , ഖത്തര്‍ ചങ്ങാരോത്ത് പഞ്ചായത്ത് കെഎംസിസി യുടെ ഫണ്ട് മണ്ഡലം സെക്രെട്ടറി മുഹമ്മദ് തുണ്ടിയിലിന് പഞ്ചായത്ത് കെഎംസിസി ഉപാധ്യക്ഷന്‍ കുഞ്ഞബ്ദുള്ള കെസി കൈമാറി.

”വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ‘ എന്ന വിഷയത്തില്‍ ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി നവാസ് കോട്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തിയ വേദിയില്‍ പുതുക്കൂടി അബൂബക്കര്‍ – സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, ശംസുദ്ധീന്‍ വാണിമേല്‍ – സ്റ്റേറ്റ് സെക്രട്ടറി, അബ്ദുറസാഖ് കുന്നുമ്മല്‍ – ചെയര്‍മാന്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് വിഗ്, ആഷിക് എസ്.കെ, ചെയര്‍മാന്‍ സ്റ്റേറ്റ് എച്ച്.ആര്‍.വിംഗ് , അബ്ദു വാളാഞ്ചി –
വൈ :ചെയര്‍മാന്‍ സ്റ്റേറ്റ് ബിസിനെസ് വിംഗ് , മുഹമ്മദ് അലി – ജില്ലാ സെക്രെട്ടറി ഇന്‍കാസ് , അഹമ്മദ് കുട്ടി – സംസ്‌കൃതി പ്രതിനിധി , അബ്ദുസമദ് മാണിക്കോത്ത് – ചെയര്‍മാന്‍ തണല്‍ ചങ്ങാരോത്ത് ഖത്തര്‍ ചാപ്റ്റര്‍, ഇഗഇ ഇസ്മായില്‍ , സമീര്‍ മാനസ , ഫൈസല്‍ മാസ്റ്റര്‍ ചേനയി , ബഷീര്‍ സഖാഫി, അന്‍വര്‍ പാലേരി – മീഡിയ പ്രതിനിധി, മജീദ് നാദാപുരം , അഡ്വ : നൗഷാദ്, ഐസിബിഎഫ് ലീഗല്‍ അഡൈ്വസര്‍ , റിയാസ് പേരാമ്പ്ര ,സുബീര്‍ സിടി നോച്ചാട് , ഷംസു – വെല്‍ഫെയര്‍ വിംഗ്, മുനീര്‍ നോച്ചാട് , അഷ്റഫ്. വി.കെ , തുടങ്ങിയ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു.
സഹല്‍ പൊയിലിന്റെ ഖിറാഅത്തോട് കൂടി തുടക്കം കുറിച്ച പ്രോഗ്രാമില്‍ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ സലാം കല്ലൂര്‍ സ്വാഗതവും ടഷറര്‍ അഷ്റഫ് കണ്ടൊത്ത് നന്ദിയും പറഞ്ഞു. പ്രകാശിപ്പിക്കുകയും ചെയ്തു.
പഞ്ചായത്ത് ഉപാധ്യക്ഷന്‍ മുഹമ്മദ് അലി കന്നാട്ടി അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button