Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഡിലിജെന്റ് ട്രെഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് പാര്‍ട്ണര്‍ മണക്കാട് സ്വദേശി മുഹമ്മദ് ഷിയാസ് (39 വയസ്സ് ) ആണ് മരിച്ചത്. സ്‌കിയ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും വര്‍ക്കിംഗ് കമ്മറ്റി അംഗവുമായിരുന്നു.

സൈദയാണ് ഭാര്യ. സഫ്ആന്‍, വസീം, സുല്‍ത്താന, തമീം എന്നിവര്‍ മക്കളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ പ്രവാസി വെല്‍ഫയര്‍ റീപാട്രിയേഷന്‍ വിഭാഗം ചെയ്തു കൊണ്ടിരിക്കുന്നു.