
Uncategorized
ഗാസയില്‍ അടിയന്തിരമായ വെടിനിര്ത്തലിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി
ദോഹ. ഗാസയില്‍ അടിയന്തിരമായ വെടിനിര്ത്തലിനാഹ്വാനം ചെയ്ത് മുപ്പത്തിമൂന്നാമത് അറബ് ഉച്ചകോടി ബഹറൈന്‍ തലസ്ഥാനമായ മനാമയില്‍ സമാപിച്ചു. ഗാസയിലെ ഇസ്രായേലിന്റെ അതിക്രമങ്ങള്‍ സ്ഥിരമായി അവസാനിപ്പിക്കണമെന്നും മേഖലയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കാനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കണമെന്നും അറബ് നേതാക്കള്‍ ആവശ്യപ്പെട്ടു.
റാഫയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറുകയും പലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായത്തിനുള്ള സുസ്ഥിരമായ പ്രവേശനം ഉറപ്പാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.