Local News

ടോട്ടല്‍ ടൂള്‍സ് രണ്ടാമത്തെ ഷോറും അല്‍ഖോറില്‍

ദോഹ : ടോട്ടല്‍ ഇന്‍ഡസ്ട്രിയല്‍, സേഫ്റ്റി ടൂള്‍സുകള്‍ക്ക് മാത്രമായുള്ള രണ്ടാമത്തെ ഷോറും അല്‍ഖോറില്‍ സൗദി ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഷോറും ഉദ്ഘാടനം സബൂറ അബ്ദുല്‍ ലത്തീഫ് നിര്‍വഹിച്ചു. കെ എസ് ട്രേഡിംഗ് ജനറല്‍ മാനേജര്‍ ശിഹാബുദ്ദീന്‍ കെ എ, മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ ഹാഷിം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.