Local News

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ‘രക്തം ദാനം ചെയ്യുക, ജീവന്‍ രക്ഷിക്കുക’ എന്ന പ്രമേയത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍, റിയാദ മെഡിക്കല്‍ സെന്ററിന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു.

ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സറീന അഹദ്, നീലാംബരി സുശാന്ത്, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ അഡൈ്വസറി ചെയര്‍മാന്‍ അസ്‌കര്‍ റഹിമാന്‍, ഡോ. നിഷാന്‍ പുരയില്‍ ഉള്‍പ്പടെയുള്ളവര്‍ രക്തദാന ക്യാമ്പ് സന്ദര്‍ശിച്ചു.

ഫോക്കസ് ഖത്തര്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, ഫായിസ് എളയോടന്‍, അമീനുറഹ്‌മാന്‍, നാസര്‍ ടി പി, മിദ്ലാജ്, ആഷിഖ്, അസ്ലം താജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.