Local News

പ്രഥമ സൂഖ് വാഖിഫ് ഇന്ത്യന്‍ മാമ്പഴോല്‍സവം ഇന്ന് മുതല്‍

ദോഹ. ഇന്ത്യന്‍ എംബസ്സിയുടെയും ,ഐബിപിസിയുടേയും സഹകരണത്തോടെ സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന
പ്രഥമ സൂഖ് വാഖിഫ് ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന് ഇന്ന് തുടക്കം. ഇന്ത്യന്‍ മാമ്പഴങ്ങളുടെയും മാമ്പഴ ഉല്‍പന്നങ്ങളുടെയും എക്സ്‌ക്ലൂസീവ് എക്സിബിഷന്‍ ജൂണ്‍ 8വരെ തുടരും.

അല്‍-ഹമ്പ എക്‌സിബിഷന്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ മാമ്പഴോല്‍സവം വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ സൂഖ് വാഖിഫിലെ വിശാലമായ ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് നടക്കുക.