Local News

മുന്‍ ദോഹ പ്രവാസിയുടെ അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് പ്രേം നസീര്‍ പുരസ്‌കാരം

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് പ്രേം നസീര്‍ പുരസ്‌കാരം.
പ്രേം നസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര സംഘടിപ്പിക്കുന്ന 6-ാം മത് പ്രേം നസീര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സമകാലിക ചിത്രമായാണ് ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിച്ച അനക്ക് എന്തിന്റെ കേടാ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സിനിമയില്‍ ഗാനം രചിച്ച വിനോദ് വൈശാഖിക്ക് ഗാനരചനക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ജൂണ്‍ അവസാനം തിരുവനന്തപുരത്താണ് മാധ്യമ-ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണം നടത്തുക.

‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് ഇതുവരെയായി സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമി, നാഷണല്‍ ഫിലിം അക്കാദമി, സത്യജിത് റായി ഫിലിം സൊസൈറ്റി അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.