Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

ദോഹ: പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ല വുമൺ എംപവർമെൻ്റിന് കീഴിൽ വനിതകൾക്കായി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ‘ഫാമിയ ഫൈൻഡ് യുവർ പാഷൻ, ലീവ് യുവർ പർപസ്’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ ബിഹേവിയറൽ തെറാപിസ്റ്റും സൈക്കോളജിസ്റ്റുമായ സോന കിനൻ മുഖ്യാതിഥിയായിരുന്നു. പാഷനെ കണ്ടെത്തുകയും അത് പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സന്തോഷകരമാവുന്നതെന്ന് അവർ പറഞ്ഞു. സദസ്സിനു വേണ്ടി പ്രത്യേകമായി നടത്തിയ മൈൻഡ്ഫുൾ ചാലഞ്ച് സദസ്സിന് നവ്യാനുഭവമായി മാറി. നസ്രി ഗാനമാലപിച്ചു.
പ്രവാസി വെൽഫെയർ കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ സെക്രട്ടറി സഹല. കെ യുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ജില്ലാ മീഡിയ കൺവീനർ വാഹിദ സുബി സ്വാഗതവും ജില്ലാ വുമൺ എംപവർമെൻ്റ് കോഡിനേറ്റർ സുഫൈറ ബാനു നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ സംസ്ഥാന സമിതിയംഗം സജ്ന സാക്കി മുഖ്യാതിഥി സോന കിനനിന് ജില്ലയുടെ ഉപഹാരം സമർപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ഷാക്കിറ പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button