Local News

പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന്

ദോഹ. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ഡര്‍ബാര്‍ ഹാള്‍ റോഡിലുള്ള ഭാരത് ടൂറിസ്റ്റ് ഹോം ഹാളില്‍ നടക്കും. ഇന്ത്യയില്‍ പ്രവാസി സമൂഹത്തിനെ പരിരക്ഷിക്കുവാനുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി കേരളം ചരിത്രം കുറിച്ചു. പെന്‍ഷന്‍ സമൂഹത്തിന്റെ ഇന്ത്യയിലെ ആദ്യ സംഘാടന ശക്തിയും കേരളത്തില്‍ രൂപം കൊണ്ട് മൂന്നു വര്‍ഷം തികയുന്നു. 1988 ല്‍ ഇന്ത്യയില്‍ ആദ്യ പ്രവാസി സംഘാടനത്തിന്റെ ശക്തിയായി മാറി ചരിത്രത്തിന്റെ ഭാഗമായ ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്റെ സ്ഥാപകനായ പ്രവാസി ബന്ധു ഡോ എസ്. അഹമ്മദ് എന്ന കര്‍മ്മയോഗിയാണ് പ്രവാസി പെന്‍ഷന്‍ സംഘാടനത്തിന്റെയും ശില്പിയും നേതൃത്വ നായകനും’.