Breaking News

നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ബാപ്പുട്ടി കബീര്‍ നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ ആദ്യ കാല പ്രവാസിയും നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാനുമായിരുന്ന ബാപ്പുട്ടി കബീര്‍ ( അന്‍സാരി ഗ്രൂപ്പ് ) നാട്ടില്‍ നിര്യാതനായി . വെളിച്ചം ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും , സാമൂഹ്യ -ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്നു . യൂണിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ സഹോദരനാണ്.
കല്ലൂര്‍ തെക്കേകാട്, പരതനായ മാളിയേക്കല്‍ ബാപ്പുട്ടി മാസ്റ്ററുടെ മകനാണ്. ഹാഷിം , ഹലിം, ഹനിഷ എന്നിവര്‍ മക്കളും അബ്ദുല്‍ കരീം, ഷരീഫ് , ബാബു റഷീദ് (എല്ലാവരും ഖത്തര്‍) സഹോദരങ്ങളുമാണ്.

മയ്യിത്ത് തൃശൂര്‍ എസ്.എന്‍ പാര്‍ക്ക് റോഡ്, അരണാട്ടുകര സ്വവസതിയില്‍ 23/9/2024 തിങ്കള്‍ കാലത്തു 8.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ശേഷം കാലത്തു 9.00 മണിക്ക് മയ്യത്ത് കല്ലൂര്‍ മാളിയേക്കല്‍
കെബി ഷെരീഫിന്റെ വീട്ടില്‍ എത്തുന്നതാണ്. ഖബറടക്കം കല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ളുഹറിനു ശേഷം നടക്കും.

Related Articles

Back to top button
error: Content is protected !!