Local News

ഇന്‍കാസ് ഓ ഐ സി സി ഖത്തര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു

ദോഹ. ഇന്‍കാസ് ഓ ഐ സി സി ഖത്തര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു. ദി കാലികറ്റ് റസ്റ്റോറന്റ് ഹാളില്‍ നടന്ന മീറ്റിങ്ങില്‍ ആണ് പുതിയ ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി രൂപീകരണം നടന്നത്. ഓ ഐ സി സി ഇന്‍കാസ് ഇരിക്കൂര്‍ മുന്‍ പ്രസിടണ്ട് സലാം പഴയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. യോഗത്തില്‍, ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ സീനിയര്‍ നേതാവ് സുരേഷ് കരിയാടും, ഒഐസിസി ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി പിയാസ് മേച്ചേരി, വൈസ് പ്രസിഡണ്ടുമാരായ സന്തോഷ് ജോസഫ് പേരാവൂര്‍, ജംനാസ് മാലൂര്‍ എന്നിവരും പങ്കെടുത്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരിക്കൂര്‍ നിയോജക മണ്ഡലം ഇന്‍കാസ് കമ്മറ്റിയെ ഷാനവാസ് ചുഴലി നയിക്കും. പ്രസിഡണ്ടായി ഷാനവാസ് ചുഴലിയേയും ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് പോളിനെയും, ട്രഷറര്‍ ആയി ആഷിക് ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. അടുത്ത യോഗത്തില്‍ ബാക്കിയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത് കമ്മറ്റി വിപുലീകരിക്കും.