Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു

ദോഹ. ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഐ പാക് സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി അല്‍ ബിദ പാര്‍ക്കില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു.
അല്‍ ബിദ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബീറ്റ ബ്ലോക്കേഴ്‌സ്, അഡ്രിനര്‍ജിക് സ്‌ട്രൈക്കേഴ്‌സ്, വിറ്റാമിന്‍ റോക്കേഴ്‌സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്‌സ് എന്നീ നാല് ഗ്രൂപ്പുകളില്‍ നിന്നുള്ള 16 പേര്‍ ആവേശകരമായ ചെസ്സ് മത്സരത്തില്‍ പങ്കെടുത്തു. ബീറ്റ ബ്ലോക്കേഴ്‌സിനായി മഷൂദ് ഒന്നാം സ്ഥാനം നേടി. അനീസ് രണ്ടാം സ്ഥാനവുംവിറ്റാമിന്‍സ് , ഷാനവാസ് കോഴിക്കല്‍ മൂന്നാം ബീറ്റാ ബ്ലോക്കര്‍സിന് വേണ്ടി മൂന്നാം സ്ഥാനവും നേടി .
പ്രസാദ്, അഹമ്മദ്, ഹനീഫ് പേരാല്‍ , അമീറാലി, സമീര്‍ കെ , ബിലാല്‍ എന്നിവര്‍ ടൂര്‍ണമെന്റിനെ നയിച്ചു.
ജാഫര്‍ , അല്‍ത്താഫ് , മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

സ്‌പോര്‍ട്‌സ് ഫിയസ്റ്റയുടെ ഭാഗമായ ബൌളിംഗ്, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ മറ്റ് മത്സരങ്ങള്‍ വരും മാസങ്ങളില്‍ വിപുലമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button