Breaking News
ഖത്തറില്‍ ടൂറിസം രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച, 2030 ഓടെ പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്‍ശകരെത്തും
ദോഹ.ടൂറിസം രംഗത്ത് ഖത്തര്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് സാക്ഷാല്‍ക്കരിക്കുന്നതെന്നും 2030 ഓടെ പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്ശകരെത്തുമെന്നും വിസിറ്റ് ഖത്തര്‍ സിഇഒ അബ്ദുല്‍ അസീസ് അലി അല്‍ മൗലവി വ്യക്തമാക്കി.
വിനോദസഞ്ചാര മേഖലയിലും തനത് വിനോദസഞ്ചാര കേന്ദ്രമായി അതിനെ പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തര്‍ സ്ഥിരമായ പുരോഗതി കൈവരിക്കുകയാണ്. 2022ല്‍ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം ഏകദേശം 2.4 ദശലക്ഷമായിരുന്നു. ‘ലോകകപ്പിന് ശേഷം, 2023 ല്‍, സന്ദര്‍ശകരുടെ എണ്ണം നാല് ദശലക്ഷം കവിഞ്ഞു, ഇത് ഒരു വലിയ കുതിച്ചുചാട്ടമാണ്. 2024ലെ ആദ്യ എട്ട് മാസങ്ങളില്‍ മൂന്നര ദശലക്ഷം സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്. പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്‍ശകരെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തര്‍ കുതിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.