Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യൂത്ത് ഫോറം   ഇന്റര്‍യൂണിറ്റ് ബാറ്റ് മിന്റണ്‍ – നുഐജ ചാമ്പ്യന്മാർ

ദോഹ. യൂത്ത് ഫോറം തുമാമ സോണ്‍  കാമ്പ്രിഡ്ജ് സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍യൂണിറ്റ് ബാറ്റ് മിന്റണ്‍ ടൂര്‍ണമെന്റില്‍ നുഐജ ചാമ്പ്യന്മാരായി . മഅ്മൂറ യൂണിറ്റ് ആയിരുന്നു റണ്ണേര്‍സ് അപ്പ് .
ഓള്‍ഡ് എയര്‍പോര്‍ട്ട്, ഹിലാല്‍, അല്‍ അഹ് ലി, നു ഐജ , മഅ്മൂറ യൂണിറ്റുകൾ ടൂര്‍ണമെന്റില്‍ പങ്കെടുത്തു . യൂത്ത് ഫോറം തുമാമ സോണൽ പ്രസിഡൻ്റ് റഷാദ്  മത്സരാർത്ഥികൾക്ക് ആശംസയർപ്പിച്ചു സംസാരിച്ചു.
യൂത്ത് ഫോറം കേന്ദ്ര ജനറല്‍ സെക്രട്ടറി ഹബീബ് റഹ് മാന്‍ വിജയികൾക്ക്  ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സോണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബിഖ്, നിയാസ്, ഇര്‍ഫാന്‍, മുഅ്മിന്‍ എന്നിവര്‍  മത്സരങ്ങൾക്ക്  നേതൃത്വം നല്‍കി

Related Articles

Back to top button