Breaking News

മുന്‍ ഖത്തര്‍ പ്രവാസി ബംഗ്ലൂരില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ പ്ലാനിംഗ് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗം മുന്‍ മേധാവി, റാന്നി, ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബംഗ്ലൂരില്‍ അന്തരിച്ചു. ഭാര്യ: തിരുവല്ലാ തുകലശ്ശേരി തോട്ടത്തില്‍ പരേതയായ ഏലിയാമ്മ ജോണ്‍ മാത്യു (ലിസ്സി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരി ആയിരുന്നു) . മക്കള്‍: ലീന, ലിബി, ലിന്‍സ്, ലെസ്ലി, മരുമക്കള്‍: സാം തോമസ്, ആലിസ് ജോണ്‍, സിസില്‍ മാത്യു.

പരേതന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേര്‍സ് ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും, ഖത്തറിലെ സാമൂഹിക സംസ്‌കാരിക രംഗത്തെ സാന്നിധ്യുമായിരുന്നു. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വൈസ് പ്രസിഡന്റായും, മാനേജിംഗ് കമ്മിറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

ശവസംസ്‌കാരം ഒക്ടോബര്‍ 30നു, ബംഗ്ലൂര്‍ പ്രിംറോസ് മാര്‍ത്തോമ പള്ളിയിലെ ശുശ്രഷക്ക് ശേഷം, ബംഗ്ലൂര്‍ റിച്ച്‌മോണ്ട് ടൌണില്‍ ഉള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.