Local News

ഇന്ത്യന്‍ ഫര്‍മാ ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിറ്റുകളുടെ കൂട്ടായ്മയായ ഐപാഖ് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്സ് ഫിയസ്റ്റ 2024ന്റെ ഭാഗമായ ഇന്ത്യന്‍ ഫാര്‍മാ ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനം വസീഫ് വര്‍ക്കേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്നു. അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഷംനാദ്, സമീര്‍ കെ ഐ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

സ്‌പോര്‍ട്‌സ് കമ്മിറ്റിയിലെ അഷറഫ് നെല്ലിക്കുന്നു, ഷാനവാസ്, അബ്ദുല്‍കരിം, സെമീര്‍, മുഹമ്മദ് നവാസ്, അസീസ്, പ്രസാദ്, അനുരേഷ, ലത്തീഫ്, സുഹൈല്‍, അനു കോശി, നവീന്‍, അഹ്‌മദ്, റസൂല്‍, സഫ്വാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ചിരപരിചിതമായ 4 ഗ്രൂപ്പുകളിലായി 20 മത്സരങ്ങളുള്ള ഈ ലീഗിന്റെ ആദ്യ മത്സരം അടുത്ത ശനിയാഴ്ച അല്‍ സദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ഖത്തറിലെ മികച്ച കളിക്കാര്‍ വിവിധ ടീമുകള്‍ക്കായി കളിക്കും.

ഈ പരിപാടി, ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ച് ചേരാന്‍ ഒരു സുവര്‍ണ്ണ അവസരമാണ്. സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024, കളിക്കാരുടെ കഴിവുകള്‍ പരിചയപ്പെടുത്തുന്ന ഒരു വീഥിയും, സ്‌നേഹവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന ഒരു മേളയും ആകുമെന്നു പ്രതീക്ഷിക്കുന്നു.