Local News

ഐബിപിസി സംഘടിപ്പിക്കുന്ന രത്തന്‍ ടാറ്റ അനുസ്മരണം നവംബര്‍ 11 ന്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന രത്തന്‍ ടാറ്റ അനുസ്മരണം നവംബര്‍ 11 ന് നടക്കും. ‘ലീഡര്‍ഷിപ് ലെസണ്‍സ്’ ഫ്രം ദ ലൈഫ് ഓഫ് രത്തന്‍ ടാറ്റ എന്ന പരിപാടിയില്‍ ടാറ്റ സണ്‍സ് ഉപദേഷ്ടാവും ഗ്രന്ഥകാരനുമായ ഹരിഷ് ഭട്ട് മുഖ്യ പ്രഭാഷണം നടത്തും. പ്രഭാഷണ പരിപാടി ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും.

നവംബര്‍ 11 ന് വൈകുന്നേരം 4.45 മുതല്‍ ആറുവരെ ഓണ്‍ലൈനിലാണ് പരിപാടി. എഴുത്തുകാരന്‍, പ്രഭാഷകന്‍, കോളമിസ്റ്റ്, കോര്‍പറേറ്റ് ലീഡര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഹരിഷ് ഭട്ട് ദീര്‍ഘകാലമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.